ന്യൂഡൽഹി: എം.പിയും മുതിർന്ന ബി.ജെ.പി നേതാവുമായ ശത്രുഘ്നന്‍ സിന്‍ഹ മാർച്ച് 28ന് കോണ്‍ഗ്രസില്‍ ചേരും. ബി.ജെ.പി ന േതൃത്വവുമായി വിയോജിപ്പുകള്‍ ഉണ്ടായിരുന്ന സിന്‍ഹക്ക് പാര്‍ട്ടി ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. കഴിഞ്ഞ തവണ പ്രതിനിധീകരിച്ച ബിഹാറിലെ പറ്റ്ന സാഹിബ് മണ്ഡലത്തിൽ തന്നെ സിന്‍ഹയെ കോണ്‍ഗ്രസ് മത്സരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
കോണ്‍ഗ്രസ്-ആര്‍.ജെ.ഡി മഹാസഖ്യത്തിന്‍റെ പിന്തുണയോടെ പട്‌ന സാഹിബില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി സിന്‍ഹ മത്സരിക്കാൻ ഒരുക്കം ആരംഭിച്ചതിനിടെയാണ് കോൺഗ്രസിൽ ചേരാനുള്ള പുതിയ തീരുമാനം.
പട്‌ന സാഹിബ് മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബി.ജെ.പി സ്ഥാനാര്‍ഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.