ബി.ജെ.പി എം.എൽ.എ എസ്.ടി. സോമശേഖർ ബംഗളൂരു നോർത്ത് സ്ഥാനാർഥി പ്രഫ. എം.വി. രാജീവ് ഗൗഡയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ
ബംഗളൂരു: ബംഗളൂരു നോർത്തിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഫ. എം.വി. രാജീവ് ഗൗഡയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി എം.എൽ.എയും രംഗത്തിറങ്ങി. യശ്വന്ത്പുർ എം.എൽ.എ എസ്.ടി. സോമശേഖറാണ് കഴിഞ്ഞ ദിവസം പ്രചാരണ പരിപാടിയിൽ പങ്കെടുത്തത്.
കുറച്ചു മാസങ്ങളായി ബി.ജെ.പിയുമായി അകലം പാലിച്ച് കഴിയുകയാണ് സോമശേഖർ. രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്കായി അദ്ദേഹം വോട്ടുചെയ്തിരുന്നു. ഇതേ തുടർന്ന് വിപ്പ് ലംഘനം ചൂണ്ടിക്കാട്ടി ബി.ജെ.പി നോട്ടീസ് നൽകിയിരുന്നു.
സോമശേഖർ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ്, ബംഗളൂരു നോർത്തിൽ കോൺഗ്രസ് പ്രചാരണ വേദിയിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.