സുൽത്താൻപൂർ: അമ്മയും ബി.ജെ.പി സ്ഥാനാർഥിയുമായ മനേക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി പിലിബിത്തിലെ എം.പി വരുൺ ഗാന്ധി. തെരഞ്ഞെടുപ്പ് പൊതുയോഗത്ത് മാതാവിന് ജനങ്ങളുമായുള്ള ബന്ധത്തെ കുറിച്ചാണ് വരുൺ ഗാന്ധി സംസാരിച്ചത്.
രാജ്യത്ത് എല്ലായിടത്തും തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഒരിടത്ത് മാത്രമാണ് ആളുകൾ എം.പിയെ അമ്മയെന്ന് വിളിക്കുന്നത്. അത് ഇവിടെ മാത്രമാണെന്ന് വരുൺ ഗാന്ധി പറഞ്ഞു. വരുൺ ഗാന്ധി 20ഓളം യോഗങ്ങളിൽ പങ്കെടുക്കുമെന്നും അത് തന്റെ പ്രചാരണത്തിന് ഗുണകരമാവുമെന്നും മനേക ഗാന്ധി പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ ഇതാദ്യമായാണ് വരുൺഗാന്ധി ഇത്തരത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നത്. പിലിബിത്തിൽ നിലവിലെ എം.പിയെ മാറ്റി ജിതിൻ പ്രസാദയെ സ്ഥാനാർഥിയാക്കിയതിന് ശേഷം വരുൺ ഗാന്ധി പൊതുവേദികളിൽ കാര്യമായി പ്രതക്ഷ്യപ്പെട്ടിരുന്നില്ല. ആദ്യഘട്ടത്തിൽ തന്നെ പിലിബിത്തിൽ തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു.
സുൽത്താൻപൂരിൽ മത്സരിച്ച വരുൺ ഗാന്ധി കഴിഞ്ഞ വർഷമാണ് അമ്മ മനേകയുമായി സീറ്റ് വെച്ച് മാറിയത്. പിലിബിത്തിൽ വരുൺ ഗാന്ധിയും സുൽത്താൻപൂരിൽ മനേകയും വലിയ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്നു. മെയ് 25ന് ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടത്തിലാണ് സുൽത്താൻപൂരിൽ വോട്ടെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.