ജവഹർലാൽ നെഹ്റുവിനെ പോലെ എം.പിമാർക്കുള്ള ശമ്പളവും ബംഗ്ലാവും താനും നിരസിച്ചുവെന്ന് വരുൺ ഗാന്ധി

ന്യൂഡൽഹി: ജവഹർലാൽ നെഹ്റുവിനെ പോലെ എം.പിമാർക്കുള്ള ശമ്പളവും ബംഗ്ലാവും താനും നിരസിച്ചുവെന്ന് ബി.ജെ.പി എം.പി വരുൺ ഗാന്ധി. പിലിഭിത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് വരുൺ ഗാന്ധിയുടെ പരാമർശം. എം.പിയെന്ന നിലയിൽ തനിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഉപേക്ഷിച്ച് ദാരിദ്ര്യം അനുഭവിക്കുന്നവരെയും കർഷകരേയും സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നും വരുൺ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയെന്ന നിലയിൽ നെഹ്റു ശമ്പളം വാങ്ങുകയോ മറ്റ് ആനുകൂല്യങ്ങൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് മൻമോഹൻ സിങ്ങുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് മനസിലായത്. ഇതാദ്യമായല്ല വരുൺ ഗാന്ധി കോൺഗ്രസ് പ്രധാനമന്ത്രിമാരെ പുകഴ്ത്തി രംഗത്തെത്തുന്നത്.നേരത്തെ ഇന്ദിരഗാന്ധിയെ രാജ്യത്തിന്റെ അമ്മയെന്ന് വരുൺ ഗാന്ധി വിശേഷിപ്പിച്ചിരുന്നു.

തൊഴിലില്ലായ്മയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാറിനെ വിമർശിച്ചും വരുൺ ഗാന്ധി രംഗത്തെത്തിയിരുന്നു. 2024ലെ പൊതുതെരഞ്ഞടുപ്പിന് മുമ്പായി വരുൺ ഗാന്ധി കോൺഗ്രസിലേക്ക് എത്തുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. അതേസമയം, വരുൺ ഗാന്ധിയുടേയും ത​െന്റയും ആശയങ്ങൾ ഒരിക്കലും ഒന്നിച്ച് പോകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

വരുൺ ഗാന്ധി ആർ.എസ്.എസ് ആശയമാണ് സ്വീകരിച്ചത്. തനിക്കോ കുടുംബത്തിനോ ഇത് അംഗീകരിക്കാനാവില്ല. ഒരിക്കൽ ആർ.എസ്.എസ് നല്ല പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് വരുൺ ഗാന്ധി പറഞ്ഞു. കുടുംബത്തിന്റെ ചരിത്രം അറിയാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് താൻ വരുൺ ഗാന്ധിക്ക് മറുപടി നൽകിയെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

Tags:    
News Summary - BJP MP Varun Gandhi heaps praises on ‘pro-poor’ Jawahar Lal Nehru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.