ബി.ജെ.പി ദേശീയ അധ്യക്ഷന്‍റെ ഭാര്യയുടെ മോഷണം പോയ കാർ കണ്ടെത്തി

ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുടെ ഭാര്യ മല്ലിക നഡ്ഡയുടെ മോഷണം പോയ കാർ ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് കണ്ടെടുത്തു. മാർച്ച് 19ന് ഡൽഹിയിലെ ഗോവിന്ദപുരിയിൽ നിന്നാണ് കാർ മോഷണം പോയത്.

സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ബദ്കൽ സ്വദേശികളായ ഷാഹിദ്, ശിവങ് ത്രിപാഠി എന്നിവരാണ് അറസ്റ്റിലായത്. മാർച്ച് 19ന് വാഹനം സർവിസിനായി കൊണ്ടുപോകുമ്പോഴായിരുന്നു മോഷ്ടിച്ചത്. തുടർന്ന് ഡ്രൈവറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മോഷ്ടിച്ച എസ്‌.യു.വി കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റിയാണ് പ്രതികൾ വാഹനം ബദ്കലിലേക്ക് കൊണ്ടുപോയത്. തുടർന്ന് വാഹനം വാരണാസിയിൽ എത്തിക്കുകയായിരുന്നു. വാഹനം നാഗാലാന്റിലേക്ക് അയക്കാനും പ്രതികൾ പദ്ധതിയിട്ടതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - BJP national president's wife's stolen car found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.