??.??.?? ?????? ????????? ??????????? ?????????? ???????????? ?????? ??????????

ശിവസേനയുമായി കൈകോര്‍ക്കാന്‍ ബി.ജെ.പി; മഹാരാഷ്ട്രയില്‍ മഞ്ഞുരുകും കാലം?

മുംബൈ: മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഗതി നിശ്ചയിച്ച വേര്‍പിരിയലിന് ശേഷം ബി.ജെ.പിയും ശിവസേനയും വീണ്ടും ഒന്നിക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. തമ്മിലടിച്ച് പിരിഞ്ഞ ശേഷം ഭരണത്തില്‍ നിന്ന് പുറത്തായെങ്കിലും ശിവസേനയുമായി കൈകോര്‍ക്കാന്‍ തയാറാണെന്ന് ബി.ജെ.പി നേതാക്കള്‍ പലപ്പോഴായി സൂചന നല്‍കിയിരുന്നു. ഒടുവിലിതാ, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ തന്നെ ശിവസേന ബന്ധത്തെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. 

ശിവസേനയുമായി കൈകോര്‍ക്കാന്‍ ബി.ജെ.പിക്ക് തുറന്ന മനസ്സാണുള്ളതെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. മഹാരാഷ്ട്രയില്‍ പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ ശ്രമിക്കണമെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേനയോട് അടുക്കാന്‍ തയാറാണെന്ന സൂചന സംസ്ഥാന അധ്യക്ഷന്‍ നല്‍കിയിരിക്കുന്നത്. 

'തങ്ങള്‍ ഭരണത്തിലെത്തി ശിവസേനയുമായി സഖ്യം ഉണ്ടാക്കേണ്ടിവന്നാലും തെരഞ്ഞെടുപ്പുകളില്‍ തനിച്ച് തന്നെ മത്സരിക്കും. ഒരുമിച്ച് സര്‍ക്കാര്‍ രൂപീകരിക്കാമെന്നതിന് തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കുമെന്ന് അര്‍ഥമില്ല'- ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. 

പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള ഓണ്‍ലൈന്‍ സംവാദത്തിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ മഹാരാഷ്ട്രയില്‍ ഭരണത്തിലെത്താന്‍ ശ്രമിക്കണമെന്ന കാര്യം ചൂണ്ടിക്കാട്ടിയത്. അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു 'താങ്ങ്' ആവശ്യമായി വരരുതെന്നും നദ്ദ നിര്‍ദേശിച്ചിരുന്നു. 

കഴിഞ്ഞ വര്‍ഷം നടന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ധാരണയിലെത്താന്‍ കഴിയാതെ വന്നതോടെയാണ് ബി.ജെ.പി-സേന സഖ്യം തകര്‍ന്നത്. തുടര്‍ന്ന്, ബി.ജെ.പി സഖ്യം വിട്ട സേന എതിരാളികളായ കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും ചേര്‍ന്ന് മഹാ വികാസ് അഗാഡി സഖ്യം രൂപീകരിച്ച് അധികാരത്തിലേറുകയായിരുന്നു. 

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശിവസേന മുഖപത്രമായ സാമ്‌നയില്‍ നടത്തിയ പരാമര്‍ശവും അതിന് മറുപടിയെന്നോണം ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാര്‍ നല്‍കിയ ട്വീറ്റും ശ്രദ്ധേയമായിരുന്നു. ഭരണത്തിലുള്ള ത്രികക്ഷി സഖ്യത്തെ ഓട്ടോറിക്ഷയായി താരതമ്യം ചെയ്യാമെങ്കില്‍ അതിന്റെ ഡ്രൈവര്‍ സീറ്റില്‍ താന്‍ ആണെന്നാണ് ഞായറാഴ്ച ഉദ്ധവ് പറഞ്ഞത്.

തിങ്കളാഴ്ച ഉദ്ധവിന് ജന്മദിനാശംസ നേര്‍ന്ന് അജിത് പവാര്‍ ട്വീറ്റ് ചെയ്തിരുന്നു. ഉദ്ധവ് താക്കറെയും താനും ഗോള്‍ഫ് കാറില്‍ ഇരിക്കുന്ന ഫോട്ടോയാണ് പവാര്‍ ട്വീറ്റ് ചെയ്തത്. ചിത്രത്തില്‍ കാറിന്റെ സ്റ്റിയറിങ് അജിത് പവാറിന്റെ കൈയിലായിരുന്നു. ഭരണത്തില്‍ തനിക്കും നിര്‍ണായക സ്ഥാനമുണ്ടെന്ന് കാണിച്ച് താക്കറെയുടെ പരാമര്‍ശത്തിനുള്ള മറുപടിയായാണ് പലരും ഇതിനെ വ്യാഖ്യാനിച്ചത്.
 

Tags:    
News Summary - BJP open to joining hands with Shiv Sena again says Maharashtra BJP chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.