ൈഹദരാബാദ്: ബി.ജെ.പി വെബ്‌സൈറ്റിന് വേണ്ടി തങ്ങളുടെ ഡിസൈൻ മോഷ്ടിച്ചെന്ന ആരോപണവുമായി ആന്ധ്രാപ്രദേശില്‍ പ്ര വര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി. മാർച്ച് അഞ്ചിന് ഹാക്ക് ചെയ്യപ്പെട്ട ബി.ജെ.പിയുടെ ഔദ്യോഗിക വെബ്സൈറ്റ് മാർച്ച് 21 നാണ് തിരികെയെത്തിയത്. വെബ്‌സൈറ്റില്‍ ഒരു പേജ് മാത്രമാണുള്ളത്.
തിരിച്ചെത്തിയ വെബ് സൈറ്റില്‍ തങ്ങള്‍ ഡിസൈന്‍ ചെയ്ത വെബ് ടെംപ്ലേറ്റ് ആണ് ഉപയോഗിച്ചിട്ടുള്ളതെന്ന് നെല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ല്യൂ 3 ലേ ഔട്ട് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി പറയുന്നു. ഡബ്ല്യൂ 3 ലേ ഔട്ട് ഡിസൈന്‍ ചെയ്ത 'പീക്ക്' എന്ന പേരിലുള്ള ‘ലാന്‍ഡിങ് പേജ് ബൂട്ട്‌സ്ട്രാപ്പ് റെസ്‌പോണ്‍സീവ് വെബ് ടെംപ്ലേറ്റ്’ ആണ് ബി.ജെ.പി വെബ്‌സൈറ്റില്‍ ഉപയോഗിച്ചത്.
ഡിസൈന്‍ സൗജന്യമായി ഉപയോഗിക്കാന്‍ വേണ്ടി നിര്‍മിച്ചതാണ് എന്നാണ് ബി.ജെ.പി സാങ്കേതിക സെൽ വക്താവ് അമിത് മാളവ്യ പ്രതികരിച്ചത്. എന്നാല്‍ പേജിെൻറ അവസാനം ടെംപ്ലേറ്റ് ഡിസൈന്‍ ചെയ്ത ഡബ്ല്യൂ 3 ലേ ഔട്ടിെൻറ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ബാക് ലിങ്ക് നല്‍കിയിരുന്നു. ഈ ലിങ്ക് നീക്കം ചെയ്താണ് ടെംപ്ലേറ്റ് ഉപയോഗിച്ചതെന്നാണ് ആരോപണം.
വെബ് ഡിസൈൻ മോഷണം ഡബ്ല്യൂ 3 ലേ ഔട്ട് ട്വിറ്റര്‍ വഴി ബി.ജെ.പിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ പാർട്ടി സങ്കേതിക വിഭാഗം ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.