ബംഗളൂരു: കർണാടകയിൽ നടക്കാരിനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രിമാരെയും ഉൾപ്പെടുത്തി സംസ്ഥാനത്ത് വൻ പ്രചാരണ പരിപാടികൾ നടത്താനൊരുങ്ങി ബി.ജെ.പി.
തിങ്കളാഴ്ച കർണാടകയിലെത്തിയ പ്രധാനമന്ത്രി ശിവമൊഗ്ഗയിൽ വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും ബെലഗാവിയിൽ നിരവധി പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഞ്ചാം തവണയാണ് പ്രധാനമന്ത്രി കർണാടകയിലെത്തിയത്.
അടുത്തതായി, 'വിജയ് സങ്കൽപ്' യാത്ര നടത്താനാണ് ബി.ജെ.പി ആസൂത്രണം ചെയ്യുന്നത്. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ ചാംരാജ് നഗറിലെ മലേ മഹാദേശ്വർ ഹിൽസിൽ നിന്ന് ആദ്യ യാത്ര ആരംഭിച്ചിരുന്നു. ബെലഗാവിയിലെ നന്ദഗഢിൽ നിന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നാളെ രണ്ടാം യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
മൂന്നാമത്തെയും നാലാമത്തെയും യാത്രകൾ വെള്ളിയാഴ്ച ബീദാർ ജില്ലയിലെ ബസവ്കല്യണിൽ നിന്നും ദേവൻഹള്ളിയിലെ അവതിയിൽ നിന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ആരംഭിക്കും. സംസ്ഥാനത്തുടനീളം 8,000 കിലോമീറ്റർ സഞ്ചരിക്കുന്ന തരത്തിലാണ് നാല് യാത്രകളും നിർണയിച്ചിരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.