ന്യൂഡൽഹി: ലക്ഷദ്വീപിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്ന് ബി.ജെ.പി ദേശീയ നേതൃത്വം. ദ്വീപ് ജനതയുടെ ആശങ്കകൾ പരിഹരിക്കുമെന്ന് ബി.ജെ.പി ഉപാധ്യക്ഷനും ലക്ഷദ്വീപിന്‍റെ ചുമതലയുള്ള നേതാവുമായ എ.പി അബ്ദുല്ലകുട്ടി പറഞ്ഞു. രാജിവെച്ച ബി.ജെ.പി നേതാക്കൾ മുമ്പും രാജിവെച്ചവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ലക്ഷദ്വീപിൽ നിന്നുള്ള ബി.ജെ.പി നേതാക്കൾ പാർട്ടി ദേശീയനേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അബ്ദുല്ലകുട്ടി നിലപാട് അറിയിച്ചത്.
അതേസമയം, ലക്ഷദ്വീപിൽ കൂടുതൽ കടുത്ത നടപടികളുമായി അഡ്മിനിസ്ട്രേറ്റർ മുന്നോട്ട് പോവുകയാണ്. 200ഓളം താൽകാലിക ജീവനക്കാരെ അഡ്മിനിസ്ട്രേറ്റർ പിരിച്ചുവിട്ടു. മൈറൻ വാച്ചർമാരേയാണ് പിരിച്ച് വിട്ടത്. മൂന്ന് മാസത്തേക്ക് ഇവരുടെ സേവനം വേണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.
ലക്ഷദ്വീപിൽ ലോക്ഡൗൺ നിയന്ത്രണങ്ങളും രാത്രി കർഫ്യുവും നീട്ടിയിട്ടുണ്ട്. കോവിഡ് രോഗബാധിതരുടെ എണ്ണം കുറയാത്തതിനാലാണ് നിയന്ത്രണങ്ങൾ നീട്ടിയതെന്നാണ് ദ്വീപ് അഡ്മിനിസ്ട്രേഷൻ വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.