പാചക വാതക വിലവർധന: ബി.ജെ.പി സ്ഥിരമായി ജനങ്ങളെ കൊള്ളയടിക്കുന്നു -മമത

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗാൾ സന്ദർശനത്തിനിടെ കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച്​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാചക വാതക വില വർധനവുമായി ബന്ധപ്പെട്ടാണ്​ മമത കേന്ദ്ര സർക്കാറിനേയും ബി.ജെ.പിയേയും വിമർശിച്ചത്​.

ഭരണകക്ഷിയായ ബി.ജെ.പി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന്​ മമത ട്വീറ്റ്​ ചെയ്​തു. പാചക വാതക വില വർധനവിനെതിരെ സ്​ത്രീകളെ അണിനിരത്തി പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നും നരേന്ദ്രമോദി സർക്കാർ പാചക വാതക സിലിണ്ടറിന്‍റെ വില കുറക്കാൻ തയാറാവണമെന്നും മമത ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ​​ങ്കെടുക്കുന്ന റാലി കൊൽക്കത്തയിലെ ബ്രിഗേഡ്​ ​പരേഡ്​ ഗ്രൗണ്ടിൽ നടക്കുകയാണ്​​. തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച ശേഷം പശ്ചിമ ബംഗാളിൽ മോദി പ​ങ്കെടുക്കുന്ന ആദ്യ റാലിയാണിത്​.

Tags:    
News Summary - BJP regularly looting people: Mamata slams Modi govt over LPG price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.