നബദ്വിപ്: പശ്ചിമ ബംഗാളിൽ കോവിഡ് വർധിക്കാൻ കാരണം ബി.ജെ.പിയാണെന്നും പ്രചാരണവേളയിൽ ആളുകളെ പുറത്തുനിന്ന് എത്തിക്കുന്നത് വിലക്കണമെന്നും മുഖ്യമന്ത്രി മമത ബാനർജി. നദിയ ജില്ലയിലെ ഒരു പരിപാടിയിലാണ് അവർ ബി.ജെ.പിക്കെതിരെ വിമർശനമുന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്ക് പന്തലുകൾ ഒരുക്കുന്നതിന് കോവിഡ് രൂക്ഷമായ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽനിന്നടക്കം ആളുകളെ കൊണ്ടുവന്നു. ഇത്തരത്തിൽ പുറത്തുനിന്നുള്ളവരുടെ ഒഴുക്ക് തടയണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടുമെന്നും മമത പറഞ്ഞു.
പ്രധാനമന്ത്രിയോ മറ്റ് നേതാക്കളോ പ്രചാരണത്തിന് വരുന്നതിൽ ഞങ്ങൾ ഒന്നും പറയുന്നില്ല. എന്നാൽ, ഏറ്റവും മോശം കോവിഡ് ബാധിത സംസ്ഥാനങ്ങളിൽനിന്നുള്ളവരെ റാലികൾക്കായി വേദികളും പന്തലുകളും ഒരുക്കാൻ ബി.ജെ.പി എന്തിന് കൊണ്ടുവരണം? കോവിഡ് പരിശോധനക്കു ശേഷം പ്രാദേശിക തൊഴിലാളികളെ ഇതിനായി ഏർപ്പെടുത്താവുന്നതാണെന്നും മമത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.