ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ഹിന്ദുക്കൾ ഉണരണമെന്നും ഗുജറാത്തിൽ നൽകിയപോലെ തിരിച്ചടിക്കണമെന്നും ആഹ്വാനം ചെയ്ത ഹൈദരാബാദ് ഗൊസാമഗൽ എം.എൽ.എ രാജ് സിങ്ങിെൻറ പ്രസ്താവനക്കെതിരെ കോൺഗ്രസ്.
2002ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന കലാപത്തെ ന്യായീകരിക്കുകയാണ് ബി.ജെ.പിയെന്ന് കോൺഗ്രസ് ആരോപിച്ചു. രാജ് സിങ്ങിെൻറ പ്രസ്ഥാവന ലജ്ജാകരവും വർഗീയ കലാപം പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് കോൺഗ്രസ് നേതാവ് മീം അഫ്സൽ കുറ്റപ്പെടുത്തി. ഗുജറാത്തിലെ വർഗീയ ലഹള പരാമർശിച്ചതിലൂടെ മോദി സർക്കാറിെൻറ നരനായാട്ടിെന ന്യായീകരിക്കുന്ന ബി.ജെ.പി നിലപാടാണ് പുറത്തുവന്നതെന്നും അേദ്ദഹം പറഞ്ഞു.
ബംഗാളിലുണ്ടായിരിക്കുന്ന പ്രശ്നം രാഷ്ട്രീയവത്കരിക്കുകയാണ് ബി.ജെ.പി. രാജ് സിങ് ബി.ജെ.പിയുടെ വർഗീയ അജണ്ട തുറന്നുകാട്ടിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ടോം വടക്കനും കുറ്റപ്പെടുത്തി. പശ്ചിമ ബംഗാളിലെ നോർത്ത്് 24 പർഗാന ജില്ലയിലുണ്ടായ വർഗീയ കലാപത്തെക്കുറിച്ച് മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കലാപത്തിന് പിന്നിൽ ബി.ജെ.പിയാണെന്നും മമത ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.