മഹാത്​മ ഗാന്ധിക്കെതിരായ പരാമർശം: അനിൽ സൗമിത്രയെ ബി.ജെ.പി സസ്​പെൻഡ്​ ചെയ്​തു

ന്യൂഡൽഹി: മഹാത്​മ ഗാന്ധിയെ പാകിസ്​താൻെറ രാഷ്​ട്രപിതാവെന്ന വിശേഷിപ്പിച്ച മധ്യപ്രദേശ്​ മാധ്യമ വിഭാഗം തലവൻ അ നിൽ സൗമിത്രക്കെതിരെ നടപടിയുമായി ബി.ജെ.പി. അനിൽ സൗമിത്രയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന്​ സസ്​പെൻഡ്​ ചെയ്​തു. ബി.ജെ.പിയുടെ മധ്യപ്രദേശിലെ മീഡിയ സെൽ തലവനാണ്​ അനിൽ സൗമിത്ര.

മഹാത്​മ ഗാന്ധിയുടെ അനുഗ്രഹത്തോടെയാണ്​ പാകിസ്​താൻ പിറന്നത്​. അതുകൊണ്ട്​ അദ്ദേഹത്തെ പാകിസ്​താൻെറ രാഷ്​ട്രപിതാവെന്ന്​ വിളിക്കാമെന്നായിരുന്നു അനിൽ സൗമിത്രയുടെ പരാമർശം. ഇതിനെതിരെ വ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ പാർട്ടി നടപടി.

നാഥുറാം വിനായക്​ ഗോദ്​സേയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട്​ വ്യക്​തമാക്കി രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ പാർട്ടിയും സൗമിത്രക്കെതിരെ രംഗത്തെത്തുന്നത്​. വിവാദത്തിൽ ഏഴ്​ ദിവസത്തിനകം മറുപടി നൽകാനും ബി.ജെ.പി നിർദേശിച്ചിട്ടുണ്ട്​

Tags:    
News Summary - BJP suspends Anil Saumitra-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.