ജയ്പൂർ: കോവിഡ് ഭീതിയുടെ സാഹചര്യത്തിൽ രാജസ്ഥാനിലെ ജൻ ആക്രോശ് യാത്ര നിർത്തിവെച്ച് ബി.ജെ.പി. കേന്ദ്രസർക്കാറിന്റെ കോവിഡ് മുൻകരുതലിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ബി.ജെ.പി നേതാവ് അരുൺ സിങ് പറഞ്ഞു.
ഡിസംബർ ഒന്നിനാണ് ജൻ ആക്രോശ് യാത്രക്ക് ഗുജറാത്തിൽ ബി.ജെ.പി തുടക്കം കുറിച്ചത്. ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ എത്തുന്നതിന് ദിവസങ്ങൾ മുമ്പായിരുന്നു ബി.ജെ.പി യാത്ര തുടങ്ങിയത്. അശോക് ഗെഹ്ലോട്ട് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നു കാട്ടുന്നതിനാണ് യാത്രയെന്നാണ് ബി.ജെ.പി പറഞ്ഞിരുന്നത്.
നേരത്തെ ഭാരത് ജോഡോ യാത്രയിൽ കോവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞിരുന്നു. എന്നാൽ, യാത്ര നിർത്താനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് ഇതെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.