പഞ്ചാബിൽ അമരീന്ദറുമായും സുഖ്ദേവുമായും സഖ്യത്തിന് ബി.ജെ.പി

ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ കാപ്റ്റൻ അമരീന്ദർ സിങ്ങിന്‍റെയും മുൻ അകാലി ദൾ നേതാവ് സുഖ്ദേവ് സിങ് ധിൻഡ്സയുടെയും പാർട്ടികളുമായി ബി.ജെ.പി സഖ്യമുണ്ടാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇരുവരുമായും ചർച്ച നടക്കുകയാണ്. അവരുമായി സഖ്യത്തിലാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കർഷക പ്രതിഷേധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ മനസ്സാണ് കാണിച്ചത്. കർഷക നിയമങ്ങൾ പ്രയോജനപ്പെടുമെന്ന് കർഷകർക്ക് തോന്നാത്തതിനാൽ, അവ പിൻവലിച്ചു. പഞ്ചാബിൽ ഒരു പ്രശ്നവും ബാക്കിയുണ്ടെന്ന് കരുതുന്നില്ല. പഞ്ചാബിൽ തെരഞ്ഞെടുപ്പ് പോരാട്ടം യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ചോദ്യത്തിന്, നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം മാത്രമേ സംസ്ഥാന പദവി പുനസ്ഥാപിക്കു. രാഷ്ട്രീയ വിവാദം സൃഷ്ടിക്കാൻ മാത്രമാണ് പലരും ഈ ആവശ്യം ഇപ്പോൾ ഉന്നയിക്കുന്നത്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ സഖ്യമുണ്ടാക്കുന്നത് യാതൊരു വിധത്തിലുള്ള സ്വാധീനവും ഉണ്ടാക്കില്ല. ബി.ജെ.പി ഗംഭീര വിജയം നേടും. കർഷക പ്രതിഷേധത്തിനും കാര്യമായി സ്വാധീനമുണ്ടാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.  

Tags:    
News Summary - BJP talking to Amarinder, Dhindsa for alliance in Punjab: Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.