ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം തടയാനാകാതെ രാജ്യം പകച്ചുനിൽക്കുേമ്പാൾ പ്രധാാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടക്കം ബി.ജെ.പി നേതൃത്വം ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലേക്ക്. കോവിഡ് വിഷയത്തിലെ ഭരണവിരുദ്ധ വികാരം മറികടക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ച് തുടങ്ങി. പ്രധാനമന്ത്രി സ്വന്തം മണ്ഡലമായ വാരാണസിയിലെ ആരോഗ്യപ്രവർത്തകരുമായി വീഡിയോ കോൺഫറൻസിലൂടെ ആശയ വിനിമയം നടത്തി. കോവിഡ് വിഷയത്തിൽ സർക്കാർ എന്ത് നടപടിയെടുക്കണമെന്ന് മോദി അവരോട് ആരാഞ്ഞു.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാണാനെന്ന പേരിൽ യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് പര്യടനത്തിനും തുടക്കമിട്ടു. മുകളിൽനിന്നുള്ള നിർദേശപ്രകാരമാണ് യോഗിയുടെ പര്യടനമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ പറയുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തിരിച്ചടിയാണ് മഹാമാരിക്കിടയിലും നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഇറങ്ങാൻ ബി.ജെ.പിയെ പ്രേരിപ്പിച്ചത്.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ജയിക്കണമെങ്കിൽ 2022ലെ യു.പി തെരഞ്ഞെടുപ്പ് ജയിക്കേണ്ടതുണ്ടെന്ന് മുതിർന്ന ബി.ജെ.പി നേതാവ് 'െടലിഗ്രാഫ് പത്രത്തോട് പറഞ്ഞു. കോവിഡ് മഹാമാരിയുടെ നേരത്ത് തങ്ങളുടെ നേതാക്കളെയും പ്രവർത്തകരെയും ജനങ്ങൾക്കിടയിൽ കണ്ടില്ലെന്ന വസ്തുത സമ്മതിച്ച നേതാവ് യു.പിയിലെ സംവിധാനങ്ങൾ അപ്പാടെ തകർന്നിരുന്നുവെന്നും മുതിർന്ന പാർട്ടി നേതാക്കൾ നിസ്സഹായരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.