ന്യൂഡൽഹി: അന്വേഷണ ഏജൻസികളെയും ഭരണഘടനാസ്ഥാപനങ്ങളെയും ഉപയോഗിച്ച് ബി.ജെ.പി ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ഭാരത് ജോഡോ യാത്രയുടെ ക്യാമ്പുകൾ നടക്കുന്ന ഇടങ്ങളിലേക്ക് ബി.ജെ.പി ഇന്റലിജൻസ് ഉദ്യോഗസ്ഥരെ അയക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ ഹരിയാനയിലെ ഭാരത് ജോഡോ യാത്രയുടെ ക്യാമ്പിൽ എത്തിയിരുന്നു. പിടിക്കപ്പെട്ടപ്പോൾ ശുചിമുറി ഉപയോഗിക്കാനാണ് വന്നതെന്ന് അവർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ മറുപടി തൃപ്തികരമല്ലാത്തതിനാൽ ഇതു സംബന്ധിച്ച് സൊഹാന പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.'-ജയ്റാം രമേശ് പറഞ്ഞു.
പദയാത്രക്കിടെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ സാമൂഹ്യപ്രവർത്തകരെയും കർഷകനേതാക്കളെയും ഇന്‍റലിജൻസ് നിരീക്ഷിക്കുന്നുണ്ട്. ഭാരത് ജോഡോ യാത്രയുടെ വിജയം ബി.ജെ.പിയെ ഭയപ്പെടുത്തുന്നതായും അതിനാൽ യാത്രയെ അട്ടിമറക്കാനും രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താനും തീവ്രമായ ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഭാരത് ജോഡോ യാത്ര ഡിസംബർ 24നാണ് ഡൽഹിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.