ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുറത്തുവിട്ടാൽ മതിയെന്ന എസ്.ബി.ഐ നിലപാട് ബി.ജെ.പിയുടെ താൽപര്യമെന്ന് ഖാർഗെ

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി കോ​ടി​ക​ൾ വാ​രി​യ ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ വാ​ങ്ങി​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും​വ​രെ സ​മ​യം ചോ​ദി​ച്ച സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുറത്തുവിട്ടാൽ മതിയെന്ന എസ്.ബി.ഐയുടെ നിലപാട് ബി.ജെ.പിയുടെ താൽപര്യമാണെന്ന് ഖാർഗെ പറഞ്ഞു. മോദി സർക്കാർ തങ്ങളുടെ നിഗൂഢമായ ഇടപാടുകൾ മറയ്ക്കാൻ എസ്.ബി.ഐയെ ഉപയോഗിക്കുകയാണെന്നും ഖാർഗെ വിമർശിച്ചു.

ഇലക്ടറൽ ബോണ്ടുകൾ വഴി പണം നൽകിയവരുടെ വിവരങ്ങൾ ക്രോഡീകരിക്കാൻ വെറും 24 മണിക്കൂർ മതിയെന്നാണ് വിദഗ്ധർ പറയുന്നത്. പിന്നെ എന്തിനാണ് എസ്.ബി.ഐ നാല് മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്? ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വിവരങ്ങൾ പുറത്തുവരരുതെന്ന് ബി.ജെ.പി ആഗ്രഹിക്കുന്നു -ഖാർഗെ പറഞ്ഞു.

ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്തുവിടാതെയുള്ള സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഒ​ത്തു​ക​ളി​ക്കെ​തി​രെ പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്കം രം​ഗ​ത്തു​വ​ന്നിരിക്കുകയാണ്. എ​സ്.​ബി.​ഐ ‘മൊ​ദാ​നി’ കു​ടും​ബ​ത്തി​ന്റെ ഭാ​ഗ​മാ​യെ​ന്ന് രാ​ഹു​​ൽ ഗാ​ന്ധി​ കു​റ്റ​പ്പെ​ടു​ത്തി. എ​സ്.​ബി.​ഐ​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​വും കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചു. ബി.​ജെ.​പി​യെ സ​ഹാ​യി​ക്കു​ന്ന എ​സ്.​ബി.​ഐ​ക്കെ​തി​രെ സി.​പി.​എ​മ്മും രം​ഗ​ത്തു​വ​ന്നു. എ​സ്.​ബി.​ഐ​യു​ടെ മും​ബൈ ​ശാ​ഖ​യി​ലു​ള്ള വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ജൂ​ൺ 30 വ​രെ സ​മ​യം ചോ​ദി​ച്ച​ത് പ​രി​ഹാ​സ്യ​മാ​ണെ​ന്ന് വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക അ​ഞ്ജ​ലി ഭ​ര​ദ്വാ​ജ് വി​മ​ർ​ശി​ച്ചു. രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യാ​ക്കി​യ മോ​ദി​യെ ഇ​തി​ലൂ​ടെ അ​വ​ഹേ​ളി​ച്ച എ​സ്.​ബി.​ഐ ചെ​യ​ർ​മാ​നെ​യും ഡ​യ​റ​ക്ട​ർ​മാ​രെ​യും ശി​ക്ഷി​ക്ക​ണ​മെ​ന്ന് ശി​വ​സേ​ന ഉ​ദ്ധ​വ് വി​ഭാ​ഗം നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത് പ​രി​ഹ​സി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ണ്ട് വ​ഴി രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യ​വ​രു​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും മാ​ർ​ച്ച് ആ​റി​ന​കം തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് കൈ​മാ​റാ​ൻ പ​ദ്ധ​തി റ​ദ്ദാ​ക്കി​യു​ള്ള വി​ധി​യി​ൽ കോ​ട​തി എ​സ്.​ബി.​ഐ​യോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു. മാ​ർ​ച്ച് 13 ഓ​ടെ വി​വ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ പു​റ​ത്തു​വി​ട​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ഫെ​ബ്രു​വ​രി 15നാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. എ​ന്നാ​ൽ, അ​തി​നാ​വി​ല്ലെ​ന്നും ജൂ​ൺ 30 വ​രെ സ​മ​യം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച​യാ​ണ് എ​സ്.​ബി.​ഐ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

2019 ഏ​പ്രി​ൽ 12 മു​ത​ൽ 2024 ഫെ​ബ്രു​വ​രി 15 വ​രെ 22,217 ബോ​ണ്ടു​ക​ൾ വി​ത​ര​ണം ചെ​യ്തു​വെ​ന്നും ഇ​വ​യു​ടെ വി​വ​ര​ങ്ങ​ൾ മു​ദ്ര​വെ​ച്ച ക​വ​റു​ക​ളി​ൽ മും​ബൈ​യി​ലെ പ്ര​ധാ​ന ശാ​ഖ​യി​ലാ​ണെ​ന്നും ബാ​ങ്ക് ബോ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ ഡീ​കോ​ഡ് ചെ​യ്ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​മ​യ​പ​രി​ധി അ​പ​ര്യാ​പ്ത​മാ​ണെ​ന്നാ​ണ് എ​സ്.​ബി.​ഐ​യു​ടെ അ​വ​കാ​ശ​വാ​ദം.

Tags:    
News Summary - BJP wants SBI to share details of electoral bonds after elections: Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.