ഗാന്ധി കുടുംബവും സന്നദ്ധസംഘടനകളും നിയമത്തിന് അതീതരല്ല -ബി.ജെ.പി

ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ട് സന്നദ്ധ സംഘടനകളുടെ എഫ്‌.സി.ആർ.‌എ ലൈസൻസ് റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത ബി.ജെ.പി ഗാന്ധി കുടുംബവും അവരുമായി ബന്ധമുള്ള സംഘടനകളും നിയമത്തിന് അതീതരല്ലെന്ന് പറഞ്ഞു.

രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെയും വിദേശ സംഭാവന ലൈസൻസുകൾ റദ്ദാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അവരുടെ അഴിമതിയെ തുറന്നുകാട്ടിയെന്ന് ബി.ജെ.പി വക്താവ് സംബിത് പത്ര പറഞ്ഞു.

യു.പി.എ അധികാരത്തിലിരുന്നപ്പോൾ ആരോപണ വിധേയരായ നിരവധിപേരിൽനിന്നും രാജീവ് ഗാന്ധി ഫൗണ്ടേഷൻ സംഭാവന സ്വീകരിച്ചതായി അദ്ദേഹം ആരോപിച്ചു.

രാജീവ് ഗാന്ധി ഫൗണ്ടേഷനും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിനുമെതിരായ നടപടി രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണെന്ന് കോൺഗ്രസ് ആരോപിച്ചു. കുതിച്ചുയരുന്ന വിലയും തൊഴിലില്ലായ്മയും രൂപയുടെ തകർച്ചയും മൂലം സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടി.

Tags:    
News Summary - BJP Welcoming the cancellation of FCRA licenses of two organization led by Sonia Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.