ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ്: ബി.ജെ.പി അധികാരത്തിലെത്തിയാൽ ലൗ ജിഹാദിനും പശുക്കടത്തിനുമെതിരെ പോരാടുമെന്ന് യോഗി ആദിത്യനാഥ്

റായ്പൂർ: ബി.ജെ.പി അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് ലൗ ജിഹാദിനും പശുക്കടത്തിനുമെതിരെ പോരാടുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് രാജ്യത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും പ്രശ്നമാണെന്നും ശനിയാഴ്ച സംസ്ഥാനത്ത് നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ യോഗി പറഞ്ഞു.

2018ൽ സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തിയത് അബദ്ധമാണ്. രാമനവമി ഘോഷയാത്ര അവർ വിലക്കി. പിന്നാലെ ലവ് ജിഹാദിനെതിരെ സംസാരിച്ച യുവാവിനെ അവർ ക്രൂരമായി മർദിച്ചു. ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ ഒരു ഇരട്ട എഞ്ചിൻ സർക്കാരുണ്ട്. ലവ് ജിഹാദ് അവിടെ പൂർണമായും നിരോധിച്ചിരിക്കുകയാണ്. മതപരിവർത്തനത്തിനെതിരെ സംസ്ഥാനത്ത് ഒരു നിയമമുണ്ട്. ആർക്കും അനധികൃതമായി പരിവർത്തനം നടത്താനാകില്ല. ആരെങ്കിലും അങ്ങനെയൊരു പ്രവൃത്തി ചെയ്താൽ അവർ തീർച്ചായായും അതിന്‍റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലും ഇരട്ട എഞ്ചിൻ സർക്കാരിനെ അധികാരത്തിലെത്തിക്കാൻ ജനങ്ങൾ മുൻകയ്യെടുക്കണമെന്നും ഉത്തർപ്രദേശിലേത് പോലെ മികച്ച സംസ്ഥാനമാക്കി ഛത്തീസ്ഗജിനേയും മാറ്റുമെന്നും യോഗി പറഞ്ഞു.

15 വർഷക്കാലത്തെ ബി.ജെ.പി ഭരണത്തിൽ സംസ്ഥാനത്തെ വികസനത്തിലേക്കെത്തിക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നുവെന്നും എന്നാൽ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ സംസ്ഥാനം അഴിമതിയുടെ കേന്ദ്രമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - BJP will act against 'love jihad', cow smuggling if voted to power in Chhattisgarh: Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.