ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ബി.ജെ.പി അടുത്ത സർക്കാർ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രിയും റിപ്പപ്ലിക്കൻ പാർട്ടി അധ്യക്ഷനുമായ രാംദാസ് അത്തേവാലെ. തൃണമൂൽ കോൺഗ്രസിനെ ശക്തമായി വിമർശിച്ച അദ്ദേഹം, പശ്ചിമ ബംഗാളിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെ ആക്രമിച്ചതിലൂടെ സംസ്ഥാനത്ത് ഗുണ്ടാ രാജാണ് നടക്കുന്നതന്ന് തെളിഞ്ഞതായും അത്തേവാലെ പറഞ്ഞു.
സംസ്ഥാനം ഉടൻ വലിയ മാറ്റത്തിന് വേദിയാകും. അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിലെത്തും.
കേന്ദ്രമന്ത്രി അമിത് ഷായുടെ രണ്ടുദിവസത്തെ ബംഗാൾ സന്ദർശനം വളരെ പ്രധാനമാണ്. ബംഗാൾ രാഷ്ട്രീയം ഉടൻ മാറും. നിരവധി തൃണമൂൽ നേതാക്കൾ അമിത് ഷായുടെ സന്ദർശനത്തോടെ ബി.ജെ.പിയിൽ ചേർന്നു. മമത ബാനർജിയുടെ നേതൃത്വം മാറണമെന്നാണ് സംസ്ഥാനം ആഗ്രഹിക്കുന്നതെന്നും അത്തേവാലെ പറഞ്ഞു.
റിപ്പബ്ലിക്കൻ പാർട്ടിയും ബംഗാളിൽ വ്യക്തമായ സാന്നിധ്യമാകും. നാലുമുതൽ അഞ്ചുവരെ സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.