ലഖ്നൗ : 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 300 ലധികം സീറ്റുകള്‍ നേടി ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന എഐഎംഐഎം പാര്‍ട്ടി മേധാവിയുടെ അവകാശവാദത്തെ തള്ളികളഞ്ഞു. "അസദുദ്ദീന്‍ ഒവൈസി രാജ്യത്തിന്‍്റെ വലിയ നേതാവാണ്. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വെല്ലുവിളിച്ചിട്ടുണ്ടെങ്കില്‍, അത്, ബിജെപിയുടെ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു. 2022ല്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപവല്‍കരിക്കുമെന്നതില്‍ സംശയമില്ളെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാല്‍,
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളില്‍ തങ്ങളുടെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ജൂണ്‍ 27 ന് അസദുദ്ദീന്‍ ഒവൈസി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.