ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കുറക്കാൻ കൊണ്ടുവന്ന പടക്ക നിരോധനത്തിൽ വർഗീയ പ്രചാരണവുമായി ബി.ജെ.പിയും ഹിന്ദുത്വ സംഘടനകളും. ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് പറയുന്നതിൽ ശാസ്ത്രീയ അടിത്തറയില്ലെന്നും ആം ആദ്മി പാർട്ടി ഹിന്ദു വിരോധികളാണെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
ശൈത്യകാലം ആരംഭിക്കുന്നതോടെ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നത് പതിവാണ്. മുൻ വർഷങ്ങളിൽ ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ മലിനീകരണം വലിയതോതിൽ ഉയർന്നിരുന്നു. ഇത് മുന്നിൽ കണ്ട് ഡൽഹി മലിനീകരണ നിയന്ത്രണ ബോർഡാണ് പടക്ക വിൽപനയും ഉപയോഗവും ജനുവരി ഒന്നുവരെ നിരോധിച്ചത്.
ഡൽഹിയിലെ ജനങ്ങളുടെ വികാരം കൊണ്ടാണ് കെജ്രിവാൾ കളിക്കുന്നതെന്ന് ബി.ജെ.പി എം.പി മനോജ് തിവാരി പറഞ്ഞു. ബി.ജെ.പി അധികാരത്തിലെത്തിയാൽ ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പടക്ക നിയന്ത്രണം മതം നോക്കിയല്ലെന്നും പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള ശ്രമമാണെന്നും കെജ്രിവാൾ മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.