ബംഗളൂരു: ഏഷ്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ പട്ടികയിൽ ബംഗളൂരു ഒന്നാമത്. 10 കിലോമീറ്റർ പിന്നിടാൻ ശരാശരി 28 മിനിറ്റ് 10 സെക്കൻഡ് വേണമെന്ന് നെതർലൻഡ്സ് ആസ്ഥാനമായുള്ള ലൊക്കേഷൻ ടെക്‌നോളജി കമ്പനിയായ ‘ടോം ടോം’ ട്രാഫിക് ഇൻഡെക്സ് റിപ്പോർട്ടിൽ വ്യക്തമാക്കി.
പുണെയാണ് രണ്ടാം സ്ഥാനത്ത്. 10 കിലോമീറ്റർ പിന്നിടാൻ 27 മിനിറ്റും 50 സെക്കൻഡും. ഫിലിപ്പീൻസിലെ മനില (27 മിനിറ്റ് 20 സെക്കൻഡ്), തായ്‌വാനിലെ തായിചുങ് (26 മിനിറ്റ് 50 സെക്കൻഡ്) എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റു നഗരങ്ങൾ.
ബംഗളൂരു നഗരവാസികൾ ഒരുവർഷം 132 മണിക്കൂറിലധികമാണ് ഗതാഗതക്കുരുക്കിൽപ്പെടുന്നത്. ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും ഓരോ ദിവസവും കൂടിവരുന്ന ബംഗളൂരുവിലെ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
തിരക്ക്, സിഗ്നലുകളുടെ തടസ്സം, സമയനഷ്ടം, ഇന്ധനനഷ്ടം, എന്നിവ കാരണം ബംഗളൂരുവിൽ പ്രതിവർഷം 19,725 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.