ന്യൂഡൽഹി: മൂന്നു സംസ്ഥാനങ്ങളിൽ മുന്നേറ്റം ഉണ്ടാക്കിയ നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങൾക്കുപിന്നാലെ, മോദിസർക്കാറിന് മൂന്നാമൂഴമെന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി. ശീതകാല പാർലമെന്റ് സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘തീസരി ബാർ മോദി സർക്കാർ’ എന്ന മുദ്രാവാക്യവും കരഘോഷവുമായാണ് ബി.ജെ.പി എം.പിമാർ എതിരേറ്റത്. പ്രതിപക്ഷം ഉയർത്തിയ ഓരോ വിഷയത്തിലും ‘തോറ്റതിന്റെ അസ്വസ്ഥത’യാണെന്ന മറുപടിയാണ് പാർലമെന്റിനുള്ളിൽ ഉയർന്നുകേട്ടത്.
പാർലമെന്റ് മന്ദിരത്തിലേക്ക് കടക്കുന്നതിനുമുമ്പ് മാധ്യമങ്ങളോട് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2024നെക്കുറിച്ചല്ല, 2047ലെ വികസിത ഇന്ത്യയെക്കുറിച്ചാണ് പറയാനുണ്ടായിരുന്നത്. 2047ൽ വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിലേക്ക് നടക്കാനും ക്രിയാത്മക പ്രതിപക്ഷമാകാനും അദ്ദേഹം പ്രതിപക്ഷ പാർട്ടികളെ ഉപദേശിച്ചു. തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ അസ്വസ്ഥത പാർലമെന്റിനുള്ളിൽ പ്രകടിപ്പിക്കരുതെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.