ബൻസ്‍വാഡ (രാജസ്ഥാൻ): പണക്കാർക്കും പാവങ്ങൾക്കുമായി രണ്ടുതരം ഇന്ത്യ സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
മുൻ യു.പി.എ സർക്കാറുകൾ ശക്തിപ്പെടുത്തിയ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മോദി സർക്കാർ തകർത്തു. കോൺഗ്രസ് എല്ലാവിഭാഗം ജനങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ വിഭജനമാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബൻസ്‍വാഡയിൽ കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടോ മൂന്നോ വ്യവസായികൾക്കായി ഒരു രാജ്യം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. വിലക്കയറ്റം ഗുരുതരമാവുന്നു. അതേസമയം രാജ്യത്തെ ചെറുപ്പക്കാർക്ക് ജോലി ലഭിക്കുന്നില്ല -രാഹുൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.