ബി.ജെ.പി യുവ നേതാവ്​ മയക്കുമരുന്നുമായി പിടിയിൽ

കൊൽക്കത്ത: ബി.ജെ.പി യുവനേതാവ്​ പമേല ഗോസ്വാമി മയക്കുമരുന്നുമായി കൊൽക്കത്തയിൽ അറസ്റ്റിൽ. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പമേലയുടെ കൈവശം 100 ഗ്രാം കൊക്കൈയിനാണ്​ ഉണ്ടായിരുന്നത്​. കാറിലെ സീറ്റിനടിയിൽ നിന്നും ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നുമാണ്​ മയക്കുമരുന്ന്​ പിടിച്ചെടുത്തത്.

ലക്ഷങ്ങൾ വില വരുന്ന മയക്കമരുന്നാണ്​ ഗോസ്വാമിയുടെ കൈയിൽ നിന്ന്​ പിടിച്ചെടുത്തതെന്ന്​ പൊലീസ്​ പറഞ്ഞു. ജാമ്യമില്ല വകുപ്പ്​ പ്രകാരമാണ്​ യു​വമോർച്ച നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്​. ഇവരുടെ സുഹൃത്ത്​ പ്രോബിർ കുമാർ ദേയും ഒരു സുരക്ഷാ ജീവനക്കാരും പിടിയിലായിട്ടുണ്ട്​.

പമേല മയക്കുമരുന്നുമായി കാറിൽ സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന്​ പൊലീസ്​ വാഹനം തടഞ്ഞ്​ പരിശോധിക്കുകയായിരുന്നു. കൊൽക്കത്തയിലെ അലിപോര ഏരിയയിൽ എൻ.ആർ അവന്യുവിന്​ സമീപമായിരുന്നു കാർ തടഞ്ഞുനിർത്തി പരിശോധന നടത്തിയത്​. അതേസമയം, പമേലയുടെ അറസ്റ്റിൽ ബി.ജെ.പി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - BJP Youth Leader Arrested In Bengal For Allegedly Carrying 100 gm Cocaine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.