ഇപ്പോൾ വരേണ്ട, സത്യപ്രതിജ്ഞക്ക് എത്തിയാൽ മതി; വിമത എം.എൽ.എമാർ ഗോവയിൽ തുടരും

മുംബൈ: ശിവസേനയിലെ വിമത എം.എൽ.എമാർ സത്യപ്രതിജ്ഞ ദിവസം മുംബൈയിലെത്തിയാൽ മതിയെന്ന് നിർദേശം. മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലാണ് ഇത്തരമൊരു നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം അസമിലെ ഗുവാഹത്തിയിൽ നിന്നും വിമത എം.എൽ.എമാർ ഗോവയിലെത്തിയിരുന്നു. സ്പൈസ്ജെറ്റിന്റെ വിമാനത്തിലാണ് എം.എൽ.എമാർ ഗോവയിലെത്തിയത്.

വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പിനായി മുംബൈയിൽ എത്താനായിരുന്നു വിമത തീരുമാനം. എന്നാൽ, ഉദ്ധവ് താക്കറെ രാജിവെച്ചതിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച മുംബൈയിലെത്തേണ്ടെന്ന നിർദേശം ബി.ജെ.പി വിമത എം.എൽ.എമാർക്ക് കൈമാറിയത്.

മുംബൈയിലെത്താൻ ഇരിക്കുന്നവരോട് ഇപ്പോൾ വരേണ്ടെന്നാണ് തനിക്ക് പറയാനുള്ളതെന്ന് പാട്ടീൽ പറഞ്ഞു. സർക്കാർ രൂപീകരണത്തെ സംബന്ധിച്ച് ഫഡ്നാവിസും ഏക്നാഥ് ഷിൻഡെയും തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി നിലപാട് നാളെ പ്രഖ്യാപിക്കുമെന്നായിരുന്നു ഫഡ്നാവിസിന്റെ നിലപാട്.

Tags:    
News Summary - BJP's message for rebel Shiv Sena MLAs after Uddhav resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.