തൃണമൂൽ റാലിക്കിടെ ബി.ജെ.പിയുടെ 'രഥം' തകർത്തു; ബംഗാളിൽ സംഘർഷാവസ്ഥ

കൊൽക്കത്ത: ബംഗാളിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നടത്തുന്ന രഥയാത്രയിലെ രഥമായി ഉപയോഗിച്ച ബസ് തകർത്തു. തൃണമൂൽ എം.പി അഭിഷേക് ബാനർജിയുടെ തെരഞ്ഞെടുപ്പ് റാലി കടന്നുപോകുന്നതിനിടെയാണ് പുരുലിയയിൽ വെച്ച് രഥം തകർക്കപ്പെട്ടത്. ഇതേത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

തൃണമൂൽ പ്രവർത്തകരാണ് ബസ് തകർത്തതെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ തൃണമൂൽ നേതാക്കൾ ആരോപണം തള്ളി. വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്.




പുരുലിയ ജില്ലയിലെ ഒമ്പത് മണ്ഡലത്തിൽ രഥയാത്ര പര്യടനം നടത്തി മടങ്ങവേയാണ് ആക്രമണമുണ്ടായത്. ബസ് ഡ്രൈവറെ മർദിച്ചതായി ബി.ജെ.പി നേതാവ് അമിത് മാളവ്യ പറഞ്ഞു. ബി.ജെ.പി ദേശീയ പ്രസിഡന്‍റ് ജെ.പി. നദ്ദ കോട്ടൂൽപൂരിൽ രഥയാത്രക്ക് വീണ്ടും തുടക്കമിടുമെന്നും തൃണമൂലിന് ഇതിനെ തടയാനാവില്ലെന്നും അമിത് മാളവ്യ ട്വീറ്റിൽ പറഞ്ഞു. 

Tags:    
News Summary - BJP's 'rath' vandalised in Purulia after TMC MP Abhishek Banerjee's rally in district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.