ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം; പരിഹാസ പ്രതികരണവുമായി കോൺഗ്രസ്

ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖാപനത്തിന് പിന്നാലെ പരിഹാസ പ്രതികരണവുമായി കോൺഗ്രസ്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ന്യായമായ തെരഞ്ഞെടുപ്പ് നടത്തുന്ന ഒരു സ്വയംഭരണ സ്ഥാപനമാണെന്ന് കോൺഗ്രസ് പറഞ്ഞു. ഒപ്പം മൂന്ന് കുരങ്ങൻ ഇമോജികൾക്കൂടി അയച്ചാണ് പ്രതികരണമറിയിച്ചത്. തിന്മ കാണാത്ത, തിന്മ കേൾക്കാത്ത, തിന്മ പറയാത്ത 'മൂന്ന് കുരങ്ങന്മാരുടെ' ഇമോജികളാണ് അയച്ചത്.

ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി. വക്താവ് ഷെഹ്‌സാദ് പൂനവല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ രാഹുൽ ഗാന്ധിയോട് പാർട്ടി ഒഴികഴിവ് പറയാൻ തുടങ്ങിയെന്ന് പൂനവല്ല പറഞ്ഞു.

തുടർച്ചയായി അഞ്ച് തവണ ഗുജറാത്ത് ഭരിച്ച ബി.ജെ.പിക്കെതിരെ ശക്തമായ പോരാട്ടവുമായി എ.എ.പി ആപ് രംഗത്തുണ്ട്. അടുത്തിടെ 135 പേരുടെ മരണത്തിനിടയാക്കിയ മോർബി ദുരന്തം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

2023 ഫെബ്രുവരി 18ന് ഗുജറാത്ത് നിയമസഭയുടെ കാലാവധി അവസാനിക്കും.

Tags:    
News Summary - BJP's swipe at Cong's '3 monkey' reaction on Gujarat poll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.