കൊൽക്കത്ത: പശ്ചിമബംഗാളിൽ റാലിക്കെത്തിയ അമിത് ഷായ്ക്ക് നേരെ കരിെങ്കാടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിെങ്കാടി കാട്ടിയത്. എൻ.എസ്.സി ബോസ് ഇൻറർനാഷണൽ വിമാനത്താവളത്തിലെത്തിയതായിരുന്നു അമിത് ഷാ. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുേമ്പാഴാണ് അദ്ദേഹത്തിന് നേരെ മോദി വിരുദ്ധ മുദ്രവാക്യം വിളിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിെങ്കാടി കാട്ടിയത്.
പിന്നീട് അമിത് ഷാ പോകുന്ന വഴിയിൽ മോേട്ടാർ സൈക്കിളുകൾ ഉപയോഗിച്ച് തടസ്സം സൃഷ്ടിക്കാൻ യൂത്ത്കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചെങ്കിലും െപാലീസ് ഇടപട്ട് തടഞ്ഞു. തുടർന്ന് നടന്ന റാലിയിൽ മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനമാണ് അമിത് ഷാ നടത്തിയത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായാണ് മമത അസം പൗരത്വ രജിസ്റ്റിനെതിരെ രംഗത്തെത്തുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
ബി.ജെ.പി നടത്തുന്ന റാലിയിൽ പെങ്കടുക്കുന്നതിനായാണ് അമിത് ഷാ കൊൽക്കത്തയിലെത്തിയത്. പാർട്ടി ആസ്ഥാനത്ത് സംസ്ഥാന പ്രസിഡൻറ് ദിലീപ് ഘോഷിെൻറ നേതൃത്വത്തിെൻറ സംഘം അമിത് ഷായെ സ്വീകരിച്ചു. നേരത്തെ അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി പാർട്ടി പ്രസിഡൻറ് തിരികെ പോകണമെന്ന് ആവശ്യപ്പെട്ടുള്ള ഗോ ബാക്ക് പോസ്റ്ററുകൾ കൊൽക്കത്തയിൽ നിറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.