രാജ്യത്ത് ​ 8,848 പേർക്ക്​ ബ്ലാക്​ ഫംഗസ്​; ചികിത്സ സൗജന്യമാക്കണമെന്ന്​ സോണിയ

ന്യൂഡൽഹി: രാജ്യത്ത്​ ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചവരു​െട എണ്ണം 8,848 ആയി. കേരളത്തിൽ 36 പേർക്കാണ് ബ്ലാക്​ ഫംഗസ്​ രോഗബാധയുണ്ടായത്. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ. 2281 പേർക്ക്. മഹാരാഷ്​ട്രയിൽ 2000 പേർക്കും ആന്ധ്രയിൽ 910, മദ്ധ്യപ്രദേശിൽ 720, രാജസ്ഥാനിൽ 700, കർണാടകയിൽ 500, തെലങ്കാനയിൽ 350, ഹരിയാനയിൽ 250 പേർക്കും രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു.

സംസ്ഥാനങ്ങളിലെ രോഗബാധയുടെ തോത് അനുസരിച്ച് ബ്ലാക്ക് ഫംഗസ് ചികിത്സക്ക്​ ഉപയോഗിക്കുന്ന ആംഫോടെറിസിൻ ബി മരുന്നി​െൻറ 23,680 വയലുകൾ അധികമായി സംസ്ഥാനങ്ങൾക്ക് അനുവദിച്ചതായി രാജ്യത്തെ ബ്ലാക്ക് ഫംഗസ് കേസുകൾ വിലയിരുത്തി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു. കേരളത്തിന് 120 വയലുകളാണ ്അനുവദിച്ചത്. മഹാരാഷ്​ട്രക്ക്​ 5,090 , ഗുജറാത്തിന് 5,800, ആന്ധ്രപ്രദേശിന്​ 2,310 വയലുകളും അധികമായി അനുവദിച്ചിട്ടുണ്ട്. 13 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിൽ ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിവിധ കേന്ദ്രസ്ഥാപനങ്ങളിലായി 442 കേസുകളമുണ്ട്.

അതിനിടെ, ബ്ലാക്ക് ഫംഗസ് ചികിത്സക്കുള്ളള്ള അവശ്യ മരുന്നുകൾ ഉറപ്പാക്കണമെന്നും ചികിത്സ സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ട്​ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. 

Tags:    
News Summary - Black fungus affects 8,848 people in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.