ബ്ലാക്​ ഫംഗസ്​ ബാധയിൽ കൂടുതൽ സംസ്​ഥാനങ്ങൾ

ന്യൂഡൽഹി: രാജ്യത്ത്​ ആശങ്കക്കിടയാക്കി 'മ്യൂക്കോർമൈകോസിസ്' (ബ്ലാക്ക് ഫംഗസ്) രോഗബാധ കൂടുതൽ സംസ്​ഥാനങ്ങളിൽ റിപ്പോർട്ട്​ ചെയ്​തു തുടങ്ങി. പുതിയ സാഹചര്യത്തിൽ ബ്ലാക്​ ഫംഗസിനെതിരെ മുൻകരുതലും തയാറെടുപ്പും വേണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. വാരാണസിയിലെ ആരോഗ്യ പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു മോദി.

രാജ്യത്ത്​ ഇതുവ​െ​ര 13 സംസ്​ഥാനങ്ങളിലായി 7,250 പേർക്ക്​ ബ്ലാക്ക് ഫംഗസ് ബാധിച്ചെന്നും 219 പേർ മരിച്ചെന്നുമാണ്​ റിപ്പോർട്ട്​. കോവിഡ്​ രൂക്ഷമായി ബാധിച്ച മഹാരാഷ്​ട്രയിൽതന്നെയാണ്​ ബ്ലാക്​ ഫംഗസ്​ ബാധയും ഏറെയുള്ളത്​. സംസ്​ഥാനത്ത്​ 1,500 പേർക്ക്​ ​രോഗം ബാധിച്ചു. 90 പേർ മരിച്ചു. ഗുജറാത്തിൽ 1,163 പേർക്ക്​ അസുഖം ബാധിച്ചു. 61 പേരാണ്​ മരിച്ചത്​. മധ്യപ്രദേശിൽ 575 രോഗബാധിതരിൽ 31 പേർ മരിച്ചു. ഹരിയാനയിൽ 268 പേർക്ക്​ രോഗം ബാധിച്ചപ്പോൾ, മരണമില്ല. ഡൽഹിയിൽ 203 കേസുകൾ. ഒരു മരണം. ഉത്തർപ്രദേശിൽ 169 കേസുകൾ. എട്ടു മരണം. ബിഹാറിൽ 103 കേസുകളും രണ്ടു മരണവും. ഛത്തിസ്​ഗഡിൽ 101, ഒരു മരണം, കർണാടകയിൽ 97 കേസുകൾ, തെലങ്കാനയിൽ 90 കേസുകളും 10 മരണവും​ റിപ്പോർട്ട്​ ചെയ്​തു​.

ബ്ലാക്​ ഫംഗസി​െന പകർച്ചവ്യാധിയായി ​പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ട്​ വ്യാഴാഴ്​ച കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്​ഥാനങ്ങൾക്ക്​ കത്തയച്ചിരുന്നു. നിലവിൽ രാജസ്​ഥാൻ, തെലങ്കാന, ഗുജറാത്ത്​, ഒഡീഷ, തമിഴ്​നാട്​ എന്നീ സംസ്​ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢും​ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു​. ഹരിയാനയും സമാന പ്രഖ്യാപനം നടത്തിയിരുന്നു. രാജസ്​ഥാനും തെലങ്കാനയും കേ​ന്ദ്ര ഉത്തരവിന്​ മുമ്പുതന്നെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്​.


Tags:    
News Summary - black fungus disease

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.