കറുത്ത ഫംഗസ്: കേന്ദ്രത്തോട് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സോണിയ ഗാന്ധിയുടെ കത്ത്

ന്യൂഡല്‍ഹി: കറുത്ത ഫംഗസ് (മ്യൂക്കോര്‍ മൈക്കൊസിസി)നെ ചികിത്സിക്കാന്‍ ആവശ്യമായ ആംഫോട്ടെറിസിന്‍-ബി എന്ന് വിളിക്കപ്പെടുന്ന മരുന്നിന്‍്റെ അഭാവം ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നിലവിലെ അപകടകരമായ സാഹചര്യം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണാവശ്യം.

രാജ്യത്തെ ആയിരക്കണക്കിന് കൊറോണ വൈറസ് രോഗികള്‍ക്ക് ഭീഷണിയായി കറുത്ത ഫംഗസ് വ്യാപിക്കുകയാണ്. കോവിഡ് മഹാമാരിക്കിടയില്‍ കറുത്ത ഫംഗസ് സൃഷ്ടിക്കുന്ന ഭീതി ചെറുതല്ല.

രാജ്യത്തെ ദരിദ്രരും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുമായ കുടുംബങ്ങളെ ആയുഷ്മാന്‍ ഭാരതില്‍ ഉള്‍പ്പെടുത്തിയിട്ടില്ളെന്നും സോണിയ കുറ്റപ്പെടുത്തി.

പകര്‍ച്ചവ്യാധി നിയമപ്രകാരം മ്യൂക്കോര്‍ മൈക്കൊസിസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെടണമെന്നും സോണിയ ഗാന്ധി കത്തില്‍ പറഞ്ഞു. ചികിത്സയ്ക്കായുള്ള അവശ്യ മരുന്നുകളുടെ ഉല്‍പാദനവും വിതരണവും ഉറപ്പ് വരുത്തണം. ചികിത്സ ആവശ്യമുള്ളവര്‍ക്ക് ചെലവ് കുറഞ്ഞ രോഗി പരിചരണം ഒരുക്കണം.

ബ്ളാക്ക് ഫംഗസ് മഹാരാഷ്ട്രയില്‍ 1,500 കേസുകളും 90 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജസ്ഥാനും തെലങ്കാനയും ഇതിനകം കറുത്ത ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരിക്കയാണ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പട്ട ഒമ്പത് കേസുകള്‍ മാത്രമുള്ള തമിഴ്നാട് പൊതുജനാരോഗ്യ നിയമപ്രകാരം ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നുണ്ട്.

Tags:    
News Summary - Black fungus: Sonia Gandhi's letter to the Center urging immediate action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.