ന്യൂഡൽഹി: അതിസുരക്ഷ മേഖലയായ ഡൽഹിയിലെ ഇസ്രായേൽ എംബസിക്കു സമീപത്തെ നടപ്പാതയിൽ സ്ഫോടനം. െവള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് നേരിയതോതിലുള്ള സ്ഫോടനം ഉണ്ടായത്. ആർക്കും പരിക്കില്ല. സമീപത്ത് നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളുടെ ചില്ല് തകർന്നു.
രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ പെങ്കടുത്ത റിപ്പബ്ലിക് ദിന ആഘോഷത്തിന് സമാപനം കുറിച്ചുള്ള ബീറ്റിങ് ദ ട്രീറ്റ് വിജയ് ചൗക്കിൽ നടക്കുന്നതിനിടെയാണ് ഒന്നര കിലോമീറ്റർ അകലെ സ്ഫോടനം നടന്നത്.
എംബസിക്ക് ഏതാനും മീറ്റർ അകെലയുള്ള ജിൻഡാൽ റെസിഡൻസിക്കു സമീപത്തെ പൂച്ചട്ടിയിൽനിന്നാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തെ തുടർന്ന് എംബസി സ്ഥിതിചെയ്യുന്ന അബ്ദുൽകലാം ആസാദ് റോഡിലെ സുരക്ഷ ശക്തമാക്കി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.