നടൻ ബോബി ഡിയോൾ തന്റെ ഇൻസ്റ്റ് അക്കൗണ്ട് വഴി പങ്കുവെച്ച ചിത്രവും അടിക്കുറിപ്പുമാണ് ഇപ്പോൾ ബോളിവുഡ് ആരാധകരുടെ ചർച്ചാവിഷയം. ജ്യേഷ്ഠൻ സണ്ണി ഡിയോളിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് 'ഭയ്യ, െബ്ലസ്ഡ് വിത്ത് ദി ബെസ്റ്റ്' എന്ന അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
നടനെ ഇഷ്ടപ്പെടുന്ന നിരവധി പേർ ഇതിൽ കമന്റുമായി എത്തുന്നുണ്ട്. സഹോദരങ്ങൾക്കിടയിലെ ഇഴമുറിയാത്ത ബന്ധം സുന്ദര കാഴ്ചയാണെന്ന് നിരവധി പേർ അഭിപ്രായങ്ങൾ പങ്കുവെച്ചു.
ഇതിഹാസ നടൻ ധർമേന്ദ്രയുടെയും ആദ്യ ഭാര്യ പ്രകാശ് കൗറിന്റെയും മക്കളാണ് സണ്ണിയും ബോബിയും. 'ദില്ലഗി', 'അപ്‌നേ', 'യാംല പഗ്‌ല ദീവാന' തുടങ്ങിയ നിരവധി ചിത്രങ്ങളിൽ സഹോദരൻമാർ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്, ഉടൻ തന്നെ 'അപ്‌നേ 2' ന്റെ ചിത്രീകരണവും ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.