മുംബൈ: കോവിഡ് 19നെ തുടർന്ന് പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു. കോവിഡ് മുൻ കരുതൽ നിർദേശങ്ങളായ മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ ലംഘിക്കുന്നവർക്ക് പിഴയും നൽകിയിരുന്നു. ഇതോടെ രാജ്യത്ത് മാസ്ക് ധരിക്കാത്തതിന് ഏറ്റവും കൂടുതൽ പിഴ ഒടുക്കിയ നഗരമായി മുംബൈ മാറി.
ബ്രിഹാൻ മുംബൈ കോർപറേഷൻ മാസ്ക് ധരിക്കാത്തവരിൽനിന്ന് ഇതുവരെ ഇൗടാക്കിയത് 58കോടി രൂപയാണ്. ജൂൺ 23 വരെയാണ് കോർപറേഷൻ ഇത്രയധികം തുക പൊതുജനങ്ങൾക്ക് പിഴയിട്ടത്. 58,42,99,600 രൂപയാണ് ആകെ ലഭിച്ച പിഴത്തുക.
ഇതിൽ മുംബൈ പൊലീസും റെയിൽവേയും ഇൗടാക്കിയ പിഴത്തുകയും ഉൾപ്പെടും. മാസ്ക് ധരിക്കാത്തവർക്ക് 200 രൂപയാണ് ബ്രിഹാൻ മുംബൈ കോർപറേഷൻ പിഴയിടുന്നത്.
രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത നഗരങ്ങളിലൊന്നായിരുന്നു മുംബൈ. തുടർന്ന് മാസ്ക് ഉൾപ്പെടെ ഇവിടെ കർശനമാക്കുകയും ചെയ്തിരുന്നു.
രാജ്യത്ത് കോവിഡിെൻറ രണ്ടാം തരംഗം അവസാനിക്കുേമ്പാൾ മുംബൈ നഗരം മറ്റൊരു ഉയർച്ചക്ക് സാക്ഷിയാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 800ൽ അധികം പേർക്ക് ഇവിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ നഗരത്തിൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിക്കില്ലെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.