ന്യൂഡൽഹി: മോദിസർക്കാർ തൊഴിൽ മേഖലയിൽ നടത്തുന്ന പരിഷ്കരണങ്ങൾക്കെതിരെ സംഘ്പരിവാർ സംഘടനയായ ഭാരതീയ മസ്ദൂർ സംഘ്. കടുത്ത ചൂഷണത്തിനും പീഡനത്തിനും തൊഴിലില്ലായ്മക്കും വഴിവെക്കുന്ന പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ബി.എം.എസ് ദേശവ്യാപകമായി ജില്ലതല പ്രക്ഷോഭം നടത്തും.
നിശ്ചിതകാല തൊഴിൽ എന്ന നിർദേശം ഉപേക്ഷിക്കണമെന്നതാണ് ബി.എം.എസിെൻറ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇത്തരമൊരു നീക്കം തൊഴിലില്ലായ്മ വർധിപ്പിക്കുമെന്ന് ബി.എം.എസ് നേതാവ് സജി നാരായണൻ പറഞ്ഞു. സർക്കാറിെൻറ പരിഷ്കരണങ്ങൾമൂലം രാജ്യത്തെ തൊഴിൽ മാതൃക, കരാർ തൊഴിലായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംഘടിത തൊഴിലാളികളുടെ മൂന്നിൽ രണ്ടും ഇൗ ഗണത്തിലാണ് ഇന്ന്. പൊതു, സ്വകാര്യ സ്ഥാപനങ്ങൾ ഒരു പോലെ സ്ഥിരം തൊഴിൽ രീതി അവസാനിപ്പിക്കുകയാണ്. തൊഴിൽ മന്ത്രാലയത്തെ ഇക്കാര്യം ബോധ്യപ്പെടുത്താൻ പലവട്ടം ശ്രമിച്ചു പരാജയപ്പെെട്ടന്ന് സജി നാരായണൻ പറഞ്ഞു. വ്യവസായ സ്ഥാപന നിയമത്തിൽ ഭേദഗതി വരുത്തി കരട് ചട്ടം മോദിസർക്കാർ തയാറാക്കിയിരുന്നു. എന്നാൽ, വിവിധ ട്രേഡ് യൂനിയനുകളുടെ എതിർപ്പ ുമൂലം മാറ്റിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.