ന്യൂഡൽഹി: എൽ.െഎ.സിയിലെ സർക്കാർ ഓഹരിയിൽ ഒരു പങ്ക് വിൽക്കുന്നതടക്കം കേന്ദ്ര ബജറ്റ ിൽ മുന്നോട്ടുവെച്ച നിർദേശങ്ങൾക്കെതിരെ സംഘ്പരിവാർ തൊഴിലാളി സംഘടനയായ ബി.എം. എസ്. ഇടത്തരക്കാർക്ക് സാമൂഹിക സുരക്ഷ നൽകുന്ന എൽ.ഐ.സിയും ചെറുകിട വ്യവസായങ്ങൾക്ക ് അത്താണിയായ ഐ.ഡി.ബി.ഐയും കേന്ദ്ര സർക്കാർ വിൽപനക്കു വെക്കുന്നതോടെ സമൂഹത്തെ സേവിക്കുക എന്ന ഉത്തരവാദിത്തം ഈ സ്ഥാപനങ്ങൾക്ക് ഇല്ലാതെവരുമെന്ന് അഖിലേന്ത്യ പ്രസിഡൻറ് സജി നാരായണെൻറ അധ്യക്ഷതയിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗം ചൂണ്ടിക്കാട്ടി.
ലാഭമുണ്ടാക്കാനുള്ള സ്വകാര്യ മാനേജർമാരുടെ കൈകളിലേക്ക് പോവുകയാണ് രണ്ടു സ്ഥാപനങ്ങളും. ഓഹരി വിൽപന രണ്ടു സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ഗുണകരമല്ല. വരുമാനമുണ്ടാക്കാൻ ദേശീയ സമ്പത്ത് വിൽക്കുക എന്ന രീതി തുടരുന്നത് മോശം സാമ്പത്തികശാസ്ത്രമാണ്.
വരുമാനം കണ്ടെത്താനുള്ള ബദൽമാർഗങ്ങളെക്കുറിച്ച് ദേശീയ സംവാദം ആവശ്യമാണ്. ഭരണച്ചെലവുകൾക്കായി ചുളുവിലക്ക് സർക്കാർ ഭൂമിയും പൊതുമേഖല ആസ്തികളും വിൽക്കുന്നതാണ് ഇപ്പോഴത്തെ രീതി. ബജറ്റ് തയാറാക്കുന്ന ഘട്ടത്തിൽ യൂനിയനുകളുമായി നടത്തിയ ചർച്ചകളിൽ മുന്നോട്ടുവെച്ച ആവശ്യങ്ങളൊന്നും ബജറ്റ് പരിഗണിച്ചില്ലെന്നും ബി.എം.എസ് കുറ്റപ്പെടുത്തി. ഇങ്ങനെയാണെങ്കിൽ ഇത്തരം ചർച്ചകളുടെ ആവശ്യമില്ല. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ബജറ്റ് നഷ്ടമാണ്. അതേസമയം, ലോകത്തെ ഏറ്റവും വലിയ നികുതി ഇളവുകളാണ് കോർപറേറ്റുകൾക്ക് നൽകുന്നത്.
തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ പണം നീക്കിവെക്കാത്തത്, പണഞെരുക്ക സാഹചര്യത്തിൽ തെറ്റായ രീതിയാണ്. വിദ്യാഭ്യാസത്തിൽ കൂടുതൽ വിദേശ നിക്ഷേപം അനുവദിക്കുകവഴി വിദ്യാഭ്യാസച്ചെലവ് ഇനിയും വർധിക്കുമെന്നും ബി.എം.എസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.