ബംഗളൂരു: നിയന്ത്രണം നഷ്ടപ്പെട്ട വോൾവോ ബസ് ബംഗളൂരുവിലെ മേൽപാലത്തിൽ നിരവധി വാഹനങ്ങളിൽ ഇടിച്ചുകയറി. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ ബസ് ഹെബ്ബാൾ മേൽപാലത്തിലാണ് അപകടമുണ്ടാക്കിയത്. നിരവധി ബൈക്കുകളിലും കാറുകളിലും ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. അപകടത്തിന്‍റെ ദൃശ്യങ്ങൾ ബസിലെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞത് പുറത്തുവന്നിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല.
BMTC Volvo Bus Involved in Serial Accident on Hebbal Flyover, #Bangalore@BlrCityPolice @BMTC_BENGALURU pic.twitter.com/5RTCEYeJAi
— The Vocal News (@thevocalnews) August 13, 2024
മേൽപാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കെ മുന്നിൽ വാഹനങ്ങൾ നിർത്തിയത് കണ്ട് ബ്രേക്ക് ചവിട്ടാൻ ശ്രമിച്ചെങ്കിലും ബസ് രണ്ടു ബൈക്കുകളിൽ ഇടിച്ചുകയറുകയായിരുന്നു. വീണ്ടും മുന്നോട്ടുനീങ്ങിയ ബസ് രണ്ടു കാറുകളിലും ഇടിച്ചാണ് നിന്നത്.
അപകടത്തിൽ രണ്ടു പേർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാൾക്ക് കാലിനേറ്റ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.