ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ഞായറാഴ്ചയുണ്ടായ ഹിമപാതത്തിൽ മരിച്ച ഏഴ് ഇന്ത്യൻ സൈനികരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി സൈന്യം അറിയിച്ചു.
മോശം കാലാവസ്ഥയും, മഞ്ഞുവീഴ്ചയും കാരണമുണ്ടായ ഹിമപാതത്തിൽ അകപ്പെട്ട പട്രോളിങ് സംഘത്തിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചതായി സൈന്യം അറിയിച്ചിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും ഏഴ് പേരും മരിച്ചതായി സൈന്യം അറിയിച്ചു.
സൈനികരുടെ മൃതദേഹങ്ങൾ കൂടുതൽ നടപടിക്രമങ്ങൾക്കായി ഹിമപാതമുണ്ടായ സ്ഥലത്തിനടുത്തുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റുമെന്ന് സൈന്യം പറഞ്ഞു.
14,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കമെംഗ് സെക്ടറിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയ്‌ക്കൊപ്പം പ്രതികൂല കാലാവസ്ഥ തുടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.