ഭോപാൽ: മധ്യപ്രദേശിൽ കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തി. കുട്ടിയ്ക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയായതിന് പിന്നാലെ പ്രദേശത്ത് ജനങ്ങൾ പ്രതിഷേധിച്ചു.
ഫോഗിംഗ് ഡ്രൈവിനിടയിൽ പുറത്തേക്കിറങ്ങിയ കുട്ടിയെ അയൽവാസിയായ അതുൽ എന്നയാൾ ബലാത്സംഗം ചെയ്യുകയും തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇയാൾ മൃതദേഹം വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു. സംഭവത്തിൽ അതുലിനെ പൊലീസ് അറസ്റ്റ് ചെയ്തു.തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിൽ അതുലിന്റെ അമ്മയെയും സഹോദരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ കാണാതായത്. അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള നൂറോളം പൊലീസുകാർ ചേർന്നായിരുന്നു കുട്ടിക്കായുള്ള തെരച്ചിൽ നടത്തിയത്. പ്രദേശത്തെ ആയിരത്തോളം ഫ്ലാറ്റുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. വീടുകളിലെ വാഷിങ് മെഷീനുകളിലടക്കം പരിശോധന നടത്തി.
അതേസമയം കുട്ടി താമസിച്ചിരുന്ന ഫ്ളാറ്റിന് എതിർവശത്തുള്ള ഫ്ളാറ്റ് തുറക്കാൻ പൊലീസുകാർക്ക് സാധിച്ചില്ലെന്നും അവിടെ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. കുട്ടിയെ കണ്ടെത്തിയ വാട്ടർ ടാങ്ക് തൊട്ടടുത്തായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.