ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്നു, പെർഫ്യും പരസ്യ വിവാദത്തിൽ ബ്രാൻഡ് മാപ്പ് ചോദിച്ചു

ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ ആക്രമണത്തിന് പ്രേരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേ​​ന്ദ്ര വാ​​ർ​​ത്ത വി​​ത​​ര​​ണ മ​​ന്ത്രാ​​ല​​യം പിൻവലിക്കാൻ ആവശ്യപ്പെട്ട പെർഫ്യും പരസ്യങ്ങളുടെ ഉള്ളടക്കത്തിൽ മാപ്പ് ചോദിച്ച് ലെയർ ഷോട്ട് ബ്രാൻഡ്.

"ആർക്കെതിരെയും തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുവാൻ മനഃപൂർവം ശ്രമിച്ചിട്ടില്ലെന്നും പരസ്യത്തിന്‍റെ ഉള്ളടക്കത്തിൽ അസ്വസ്ഥരായ എല്ലാ ജനവിഭാഗത്തിനോടും മാപ്പ് ചോദിക്കുന്നുവെന്നും ബ്രാൻഡ് സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി പറഞ്ഞു.

ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യം മാധ്യമ ധർമം ലംഘിക്കുന്നതാണെന്ന് കേ​​ന്ദ്ര വാ​​ർ​​ത്ത വി​​ത​​ര​​ണ മ​​ന്ത്രാ​​ല​​യം വിലയിരുത്തിയിരുന്നു. പൊതുതാൽപര്യങ്ങൾക്ക് വിരുദ്ധമായ പ​​ര​​സ്യ​​ത്തി​​ന് പ്ര​​ശ്ന​​ങ്ങളുണ്ടെ​​ന്ന് അ​​ഡ്വ​​ർ​​ടൈ​​സ്മെ​​ന്റ് സ്റ്റാ​​ന്റേ​​ഡ്സ് കൗ​​ൺ​​സി​​ൽ ഓഫ് ഇ​​ന്ത്യ​യും നിരീക്ഷിച്ചു.

"വിഷലിപ്തമായ ആണത്വത്തിന്‍റെ ഏറ്റവും മോശമായ പ്രകടനമാണ് ഈ പരസ്യമെന്ന്" ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഡൽഹി പൊലീസിനോടും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോടും പരസ്യത്തിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതായും അവർ അറിയിച്ചിരുന്നു.

Tags:    
News Summary - Body Spray Brand, Skewered For Ad With "Rape Jokes", Apologises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.