ന്യൂഡൽഹി: ബോഫോഴ്സ് കേസിൽ ഹിന്ദുജ സഹോദരരെ വെറുതെവിട്ട ഡൽഹി ഹൈകോടതി വിധിെക്കതിരായ ഹരജിയിൽ സുപ്രീംകോടതി ഒക്ടോബറിൽ വാദം കേൾക്കും. ഒക്ടോബർ രണ്ടാംവാരം ഹരജിയിൽ വിശദമായവാദം കേൾക്കുമെന്ന് ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു. ഹിന്ദുജ സഹോദരരായ ശ്രീചന്ദ്, ഗോപീചന്ദ്, പ്രകാശ്ചന്ദ് എന്നിവരെയും സ്വീഡിഷ് ആയുധ നിർമാതാക്കളായ എ.ബി ബോഫോഴ്സിനെയും കുറ്റമുക്തരാക്കിയ 2005 മേയ് 31ലെ ഹൈകോടതി വിധിെക്കതിരെ അജയ് കെ. അഗർവാൾ അേതവർഷം സെപ്റ്റംബർ 19നാണ് ഹരജി സമർപ്പിച്ചത്. അപ്പീൽ നൽകേണ്ട തീയതിക്കുള്ളിൽ സി.ബി.െഎ തയാറാവാത്തതിനാൽ പൊതുതാൽപര്യം പ്രകാരമാണ് താൻ ഹരജി സമർപ്പിക്കുന്നതെന്നാണ് അജയ് ചൂണ്ടികാട്ടുന്നത്. ഹിന്ദുജ സഹോദരർക്കും ബോഫോഴ്സിനുമെതിരെ സി.ബി.െഎയുടെ പക്കൽ തെളിവുണ്ടായിട്ടും നിയമവിരുദ്ധമായ വിധിക്കെതിരെ സ്പെഷൽ ലീവ് പെറ്റീഷൻ സമർപ്പിക്കാൻ നിയമമന്ത്രാലയം അനുമതി നൽകിയിെല്ലന്നും ഹരജിയിൽ പറയുന്നു.
1987ൽ സൈന്യത്തിനുവേണ്ടി എ.ബി ബോഫോഴ്സിൽനിന്ന് 155 എം.എം ഹോവിറ്റ്സർ പീരങ്കികൾ വാങ്ങിയതിൽ 64 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇന്ത്യയിലെ ഉന്നത രാഷ്ട്രീയക്കാർക്കും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും കമ്പനി കോഴ കൊടുത്തുവെന്ന് സ്വീഡിഷ് റേഡിയോ 1987 ഏപ്രിലിൽ വെളിപ്പെടുത്തി. അന്വേഷണം ഏറ്റെടുത്ത സി.ബി.െഎ 1990 ജനുവരി 22ന് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു. ബോഫോഴ്സ് കമ്പനി പ്രസിഡൻറായിരുന്ന മാർട്ടിൻ ആർദ്രോ, ഇടനിലക്കാരൻ വിൻഛദ്ദ, മൂന്ന് ഹിന്ദുജ സഹോദരർ എന്നിവർക്ക് എതിരെ വഞ്ചന, ഗൂഢാേലാചന, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങൾക്ക് െഎ.പി.സി പ്രകാരവും അഴിമതി നിരോധന നിയമത്തിലെ വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഛദ്ദ, ക്വത്റോച്ചി, അന്നത്തെ പ്രതിരോധ സെക്രട്ടറി എസ്.കെ. ഭട്നാഗർ, ആർദ്രോ, ബോഫോഴ്സ് കമ്പനി എന്നിവർക്കെതിരെ 1999 ഒക്ടോബർ 22ന് ആദ്യ കുറ്റപത്രം സമർപ്പിച്ചു. ഹിന്ദുജ സഹോദരർക്കെതിരെ രണ്ടാമതൊരു കുറ്റപത്രം 2000 ഒക്ടോബർ ഒമ്പതിന് നൽകി. എന്നാൽ, ൈഹകോടതി 2005ൽ പ്രതികളെ വെറുതെവിട്ടു.
2011 മാർച്ചിൽ പ്രത്യേക സി.ബി.െഎ കോടതി ക്വത്റോച്ചിയെയും കേസിൽനിന്ന് ഒഴിവാക്കി. എന്നാൽ, 1993ൽ തന്നെ രാജ്യവിട്ട ക്വത്റോച്ചി വിചാരണ നേരിടാൻ ഇന്ത്യയിലേക്ക് പിന്നീട് തിരിച്ചുവന്നില്ല. 2013 ജൂലൈ 13ന് അദ്ദേഹം മരിച്ചു. ഭട്നാഗർ, ഛദ്ദ, ആർദ്രോ എന്നിവരും ഇതിനിടെ മരിച്ചു. കുറ്റപത്രത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, 1991ൽ കൊല്ലപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ വിചാരണയിൽനിന്ന് ഒഴിവാക്കി. 2004 ഫെബ്രുവരിയിൽ ഡൽഹി ഹൈകോടതി ജഡ്ജി ജെ.ഡി.
കപുർ പൊതുപ്രവർത്തകർക്കെതിരെ കേസില്ലെന്ന് വിധിച്ചതോടെ രാജീവും ഭട്നാഗറും ഉൾപ്പെടെയുള്ളവർ കോഴക്കേസിൽനിന്ന് ഒഴിവായി. ഹിന്ദുജ സഹോദരർക്കെതിരെ അഴിമതി കുറ്റം ചുമത്താൻ കഴിയില്ലെന്നും കോടതി വിധിച്ചു. അവർക്കെതിരെ ഗൂഢാലോചനയും കബളിപ്പിക്കൽ കുറ്റങ്ങളും തെളിവ് നശിപ്പിക്കൽ കുറ്റം ബോഫോഴ്സ് കമ്പനിക്കെതിരെയും നിലനിൽക്കുമെന്നും വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.