ചെന്നൈ: നെയ്വേലി ലിഗ്നൈറ്റ് പ്ലാൻറിൽ പൊട്ടിത്തെറി. ഏഴുപേർക്ക് പരിക്കേറ്റു. നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ ലിമിറ്റഡ് കമ്പനിയിലാണ് അപകടം. ബോയ്ലർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് പ്രദേശത്ത് കനത്ത പുക നിറഞ്ഞു.
കമ്പനിയുടെ തന്നെ രക്ഷപ്രവർത്തകെരത്തി സുരക്ഷ നടപടികൾ സ്വീകരിച്ചു. പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. എൻ.എൽ.സിയുടെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പൊട്ടിത്തെറിയെ തുടർന്ന് പ്ലാൻറിെല പ്രവർത്തനങ്ങൾ താൽകാലികമായി നിർത്തിവെച്ചു.
വ്യാഴാഴ്ച വെളുപ്പിന് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് എൽ.ജി പോളിമർ കെമിക്കൽ പ്ലാൻറിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് 11 പേർ മരിച്ചിരുന്നു. 1000ത്തോളം പേരെ ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ ഛത്തീസ്ഗഢിലെ പേപ്പർ മില്ലിലും വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.