വോട്ടെടുപ്പിനിടെ കൊല്‍ക്കത്തയില്‍ ബോംബേറ്; റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിനിടെ ബോംബേറ്. കൊല്‍ക്കത്തയിലെ മഹാജാതി സദന്‍ ഓഡിറ്റോറിയത്തിന് സമീപം സെന്‍ട്രല്‍ അവന്യൂവിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

നഗരഹൃദയത്തിലുണ്ടായ സംഭവത്തില്‍ ജനങ്ങള്‍ പരിഭ്രാന്തിയിലായി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

രൂക്ഷമായ കോവിഡ് വ്യാപനത്തിനിടെയാണ് പശ്ചിമ ബംഗാളില്‍ 11,860 കേന്ദ്രങ്ങളിലായി അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 35 മണ്ഡലങ്ങളിലായി 283 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. സ്ഥാനാര്‍ഥികളില്‍ 35 പേര്‍ വനിതകളാണ്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.indi

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.