ഗുരുഗ്രാമിൽ ആളൊഴിഞ്ഞ വീട്ടിൽ സ്‌ഫോടക വസ്തുക്കളെന്ന്; പരിശോധന നടത്തി

ഗുരുഗ്രാമിൽ സെക്ടർ 31ലെ ആളൊഴിഞ്ഞ വീട്ടിൽ സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് തിരച്ചിൽ ആരംഭിച്ചു. സമീപത്തെ വീടുകളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥലത്ത് പൊലീസ് ശക്തമായ സുരക്ഷയേർപ്പെടുത്തുകയും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേർന്ന് പരിശോധന ആരംഭിക്കുകയും ചെയ്തു.

രാവിലെ 9.30ഓടെയാണ് ആളൊഴിഞ്ഞ വീട്ടിൽ നിന്ന് ഗ്രനേഡ് കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്.


അന്വേഷണം പൂർത്തിയാക്കിയതിന് ശേഷം മാത്രമേ വിശദാംശങ്ങൾ പുറത്ത് വിടാൻ കഴിയുള്ളൂവെന്നും വീടിന്റെ ഉടമസ്ഥതയെക്കുറിച്ച് ഹരിയാന അർബൻ ഡവലപ്മെന്‍റ് അതോറിറ്റിയുമായി ചേർന്ന് പരിശോധന നടത്തുണ്ടെന്നും ഗുരുഗ്രാം ഈസ്റ്റ് ഡി.സി.പി വീരേന്ദർ വിജ് പറഞ്ഞു.

Tags:    
News Summary - Bomb disposal squad called in after reports of explosives in Gurugram house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.