ബോംബർ വിമാനങ്ങളിൽ ഉപയോഗിക്കുന്ന ബോംബ് കുഴിച്ചിട്ട നിലയിൽ

ചെന്നൈ:ബോംബർ വിമാനങ്ങളിൽ ഉപയോഗിക്കുന്ന ബോംബ് ചെന്നൈയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തിരുവള്ളൂരിന് സമീപം മലന്തൂരിലാണ് ബോംബ് കണ്ടെത്തിയത്. അന്തര്‍വാഹിനികളിലും ബോംബര്‍ വിമാനങ്ങളിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള ബോംബാണിത്. ബോംബിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ, ജോലിക്കെത്തിയ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്.

അതേസമയം രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബാണിതെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ സ്ഥിരീകരണം വന്നിട്ടില്ല. പെരിയപാളയം പൊലീസ് അന്വേഷണിക്കുകയാണ്. ബോംബ് സ്‌കോഡ് എത്തി ബോംബ് പരിശോധനയ്ക്കായി കൊണ്ടുപോയി. 

Tags:    
News Summary - Bomb found buried in Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.