മുംബൈ: മുംബൈയിലെ മൂന്നു റെയില്‍വേ സ്റ്റേഷനുകളിലും മെഗാസ്റ്റാർ അമിതാഭ് ബച്ചന്‍റെ വീട്ടിലും ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം. നാലിടത്തും പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി 8.53നാണ് മുംബൈ പൊലീസിന്‍റെ പ്രധാന കണ്‍ട്രോള്‍ റൂമില്‍ ഭീഷണി സന്ദേശം ലഭിച്ചത്. 100 നമ്പറിലേക്ക് വിളിച്ചായിരുന്നു ഭീഷണി. സി.എസ്.ടി, ബൈക്കുള, ദാദര്‍ റെയില്‍വേ സ്‌റ്റേഷനുകളിലും ജൂഹുവിലുള്ള അമിതാഭ് ബച്ചന്‍റെ വീട്ടിലും ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.
സന്ദേശം ലഭിച്ചതിനു പിന്നാലെ റെയില്‍വേ പൊലീസ്, റെയില്‍വേ സുരക്ഷാ സേന എന്നിവയുടെ സംഘം ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ സ്‌റ്റേഷനുകളില്‍ തെരച്ചില്‍ നടത്തി. സംശയകരമായ വിധത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഈ സ്‌റ്റേഷനുകളില്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
മുംബൈ ക്രൈബ്രാഞ്ച് യൂണിറ്റ് വ്യാജ സന്ദേശം നൽകിയ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.