രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിലെ പൊതു അവധിക്കെതിരായ ഹരജി ബോംബെ ഹൈകോടതി തള്ളി

മുംബൈ: രാമക്ഷേത്ര പ്രതിഷ്ഠ ദിനമായ തിങ്കളാഴ്ച മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ച പൊതുഅവധിയെ ചോദ്യംചെയ്തുകൊണ്ടുള്ള ഹരജി ബോംബെ ഹൈകോടതി തള്ളി. നിയമവിദ്യാർഥികൾ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് തള്ളിയത്. ഹരജി രാഷ്ട്രീയപ്രേരിതമാണെന്ന് കോടതി വിമർശിച്ചു.

ഹരജിയിൽ പറയുന്നത് ന്യായമല്ലാത്ത കാരണങ്ങളാണെന്നും നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്യലാണെന്നും പ്രത്യേക ബെഞ്ചിലെ ജഡ്ജി ഗിരീഷ് കുൽക്കർണി പറഞ്ഞു. ഹരജിക്ക് രാഷ്ട്രീയ ഉദ്ദേശ്യങ്ങളുണ്ടെന്ന് സംശയമുണ്ടെന്ന് കോടതി പറഞ്ഞു. പൊതുതാൽപര്യത്തെക്കാൾ പബ്ലിസിറ്റി താൽപര്യത്തിലാണ് ഹരജിയെന്നും വിമർശിച്ചു.

തിങ്കളാഴ്ചയാണ് അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടക്കുക. പ്രാണപ്രതിഷ്ഠയുടെ ഭാഗമായി രാജ്യത്തെ മുഴുവൻ കേന്ദ്രസർക്കാർ ഓഫിസുകൾക്കും ഉച്ചവരെ അവധി നൽകിയിട്ടുണ്ട്. ബിജെപി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.